ദോഹ: കാലാവസ്ഥ നിരീക്ഷണകേന്ദ്രം അടുത്ത ഏതാനും ദിവസങ്ങളില്‍ ഖത്തറില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട മഴ പെയ്‌തേക്കാം. ബുധനാഴ്ചയും വെള്ളിയാഴ്ചയും ഇടിയോടുകൂടിയ മഴ പെയ്‌തേക്കും. പകല്‍ 29 മുതല്‍ 32 വരെയും രാത്രി 19 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയുമാകും ഈ ദിവസങ്ങളില്‍ താപനില.
വ്യാഴവും വെള്ളിയും സാമാന്യം നല്ല മഴ ലഭിക്കാം. കിഴക്ക്, തെക്കുകിഴക്കു ദിശയില്‍ കാറ്റുവീശാം. കടല്‍ ക്ഷോഭിക്കാനുള്ള സാധ്യതയും കൂടുതലാണെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കും കാറ്റിനും കടല്‍ക്ഷോഭത്തിനും കാരണമാകുന്നത് അന്തരീക്ഷത്തിന്റെ ഉയര്‍ന്ന വിതാനത്തില്‍ അനുഭവപ്പെടുന്ന ന്യൂനമര്‍ദ്ദമാണ്.
Post Your Comments