തിരുവനന്തപുരം : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. ഒന്നാം പ്ലാറ്റ്‌ഫോമിലാണ് റൂം ഒരുക്കിയിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനിലോ ട്രെയിനിലോ വൈദ്യസഹായം ആവശ്യമായി വരുന്നവര്‍ക്ക് പ്രാഥമിക വൈദ്യസഹായം നല്‍കി ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള സംവിധാനം ആണ് ഒരുക്കിയിരിക്കുന്നത്. പി.ആര്‍. എസ് ആശുപത്രിയുടെ സഹായത്തോടു കൂടിയുള്ള ഈ സംരംഭത്തില്‍ യാത്രക്കാരുടെ സഹായത്തിനായി പാരാമെഡിക്കല്‍സ്റ്റാഫും ആംബുലന്‍സും 24 മണിക്കൂറും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്റ്റേഷനില്‍ വെച്ച് നല്‍കുന്ന വൈദ്യസഹായവും ആശുപത്രിയിലേക്കുള്ള യാത്രയും സൗജന്യമായിരിക്കും.
Post Your Comments