IndiaNews

ജയിലില്‍ ടിവി – ഫോണ്‍-വോളിബോള്‍ കോര്‍ട്ട് ആവശ്യപ്പെട്ട് തടവുകാരുടെ നിരാഹാര സമരം

ജയ്പുര്‍ : ജയിലില്‍ ടി.വി വേണം, കളിക്കാന്‍ വോളിബോള്‍ കോര്‍ട്ട് വേണം, ഫോണ്‍ സൗകര്യം കൂടിയേ തീരൂ- ആവശ്യപ്പെട്ട് അജ്‌മേര്‍ ജയിലില്‍ 44 തടവുകാര്‍ ആരംഭിച്ച നിരാഹാര സമരം തുടരുന്നു.
വ്യാഴാഴ്ച തുടങ്ങിയ സമരത്തിലെ 12 തടവുകാരെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി.’കൊടുംകുറ്റവാളികളെ മാത്രം പാര്‍പ്പിക്കുന്നതാണ് ഈ ജയില്‍. ടെലിഫോണ്‍, ടിവി സൗകര്യങ്ങള്‍ അവരെ പുറംലോകവുമായി ബന്ധിപ്പിക്കുമെന്നതിനാല്‍ അനുവദിക്കാനാവില്ല’- ജയില്‍ എഡിജിപി അജിത് സിങ് പറഞ്ഞു. ജയില്‍പുള്ളികളുടെ സ്വഭാവം മാറുന്നതിനുസരിച്ച് സാധാരണ ജയിലിലേക്കു മാറ്റുകയാണ് പതിവ്. പൊതു ജയിലുകളിലുള്ള സൗകര്യം ഇവിടെ അനുവദിക്കാനാവില്ലെന്നും അജിത് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button