അബുദാബി; സാധാരണക്കാരന്റെ സ്മാര്‍ട്ട് ഫോണ്‍ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കി ഫ്രഡം 250 വരുമെന്ന് പറഞ്ഞത് കുറച്ച് നാളുകള്‍ക്ക് മുമ്പാണ്. 250 രൂപയ്ക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യക്കാര്‍ക്ക് അത്ഭുതം തന്നെയായിരുന്നു. പക്ഷേ പ്രഖ്യാപനത്തിലും പരസ്യത്തിലും മാത്രമായി കാര്യങ്ങളൊക്കെ ഒതുങ്ങി. എന്നാലിപ്പോള്‍ ദുബായില്‍ എല്ലാ ഫീച്ചറോടും കൂടിയ കിടിലന്‍ സ്മാര്‍ട്ട് ഫോണിന് 20 ദിര്‍ഹം മാത്രം മതി. അതായത് വെറും 360 രൂപ. 20 ദിര്‍ഹത്തിലുള്ള ഡ്യുവല്‍ സിം റോക്ക് ടെല്‍ ഡബ്ല്യൂ 7 ഫോണുകള്‍ തരംഗമായത് ജിടെക്‌സ് ഷോപ്പറിലാണ്.
ഫോണില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഹൈഡെഫനിഷന്‍ എല്‍സിഡി സ്‌ക്രീന്‍, ബ്ലൂറ്റുത്ത്, എഫ്,എം റേഡിയോ, എച്ച്, ഡി ക്യാമറ, എംപി3, എംപി4 പ്ലയേഴ്‌സ് എന്നിവയാണ്. ഫോണിനുള്ളത് ഒരു വര്‍ഷത്തെ വാറന്റെിയാണ്. ജീടെക്‌സ് ഷോപ്പറിലാണ് ഫോണ്‍ ലഭിക്കുക. ബ്ലായ്ക്ക്, വൈറ്റ്, കോഫി നിറങ്ങളില്‍ ലഭിക്കും. ഇവര്‍ അവകാശപ്പെടുന്നത് പെട്ടനൊന്നും ഫോണില്‍ സ്‌ക്രാച്ച് വീഴില്ലന്നാണ്.
Post Your Comments