Gulf

ഭര്‍ത്താവിന് സൗന്ദര്യം കൂടിപ്പോയാലും പ്രശ്നമാണ്!

റിയാദ് : ഭര്‍ത്താവിന് സൗന്ദര്യം കൂടിപ്പോയതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഈജിപ്ഷ്യന്‍ യുവതി കോടതിയില്‍. ഡോക്ടറായ ഭര്‍ത്താവ് വളരെയധികം സുന്ദരനായതിനാല്‍ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായി താന്‍ അദ്ദേഹത്തോടൊപ്പം ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത് എന്നാണ് യുവതി പറയുന്നത്.

തനിക്ക് തന്റെ ഭര്‍ത്താവിനെ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹത്തോട് തനിക്ക് അസൂയയാണെന്നും യുവതി പറയുന്നു. മറ്റു സ്ത്രീകള്‍ ഭര്‍ത്താവിനെ എപ്പോഴും നോക്കുമെന്നും അദ്ദേഹം വളരെ സുന്ദരനായാതിനാല്‍ മറ്റാരെങ്കിലുമായി ബന്ധത്തിലാകുമെന്ന് താന്‍ ഭയപ്പെടുന്നുവെന്നും യുവതി പറഞ്ഞു.

യുവതിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിവാഹമോചനം നേടാനുള്ള തീരുമാനത്തെ ശരിവച്ച് നിരവധി സ്ത്രീകളും രംഗത്തെത്തി.

ദുരിതപൂര്‍ണ്ണവും ടെന്‍ഷനും നിറഞ്ഞ ജീവിതം എക്കാലവും നയിക്കുന്നതിനെക്കാള്‍ നല്ലത് വിവാഹ ജീവിതം അവസാനിപ്പിച്ച്‌ മനസമാധാനത്തോടെ ജീവിക്കുന്നതാണെന്ന് ഒരു സൗദി വനിത പ്രതികരിച്ചു.

ഭാര്യയുടെ അസൂയ അവരുടെ ജീവിതം ഇത്രകാലം ദുരന്തപൂര്‍ണമാക്കിയിരിക്കാം. അത് കൊണ്ട് വിവാഹ ജീവിതം അവസാനിപ്പിക്കുന്നത് തന്നെയാണ് നല്ലതെന്നാണ് സൗദി പൗരനായ അഹമ്മദ് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button