തിരുവനന്തപുരം: മിസ്ഡ് കോള്‍ വഴി പ്രണയത്തിലായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം നെടുമം കിഴക്കേത്തട്ട് പുത്തന്‍ വീട്ടില്‍ അജേഷ് (21) ആണ് പിടിയിലായത്.
മൊബൈല്‍ ഫോണില്‍ നിന്ന് പല നമ്പരുകള്‍ ഡയല്‍ ചെയ്താണ് ഇയാള്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നത്. ഇത്തരത്തില്‍ വലയില്‍ വീണ പെരുമ്പഴുതൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയോടൊപ്പം പ്രതി കുടുങ്ങിയത്.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ തമിഴ്‌നാട്ടില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അങ്ങോട്ടേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാനിരിക്കെയാണ് അജേഷും പെണ്‍കുട്ടിയും പെരുമ്പഴുതൂരില്‍ എത്തിയതായി പോലീസിന് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അജേഷിനെ റിമാന്‍ഡ് ചെയ്തു.
Post Your Comments