ഹോട്ടല്‍ ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്നവരുണ്ട്. പാചകം ചെയ്യാനുള്ള മടിയ്ക്ക് ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കിയവരുമുണ്ട്. ഹോട്ടലില്‍ പോയി ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ സ്വാദോടെ കഴിയ്ക്കുമ്പോള്‍ അതിനു പുറകിലെ സുഖകരമല്ലാത്ത ചില സത്യങ്ങളെക്കുറിച്ച് ആരും ഓര്‍ക്കാറില്ല. ഇതൊന്നു വായിക്കൂ, എന്നിട്ടു തീരുമാനിയ്ക്കൂ, ഹോട്ടല്‍ ഭക്ഷണം വേണമോയെന്ന്…
റെസ്‌റ്റോറന്റില്‍ കഴിയ്ക്കുമ്പോള്‍ ഭക്ഷണശേഷം പലരും കഴിയ്ക്കുന്ന ഒന്നാണ് ഐസ്‌ക്രീം. എന്നാല്‍ ഇത്തരം ഐസ്‌ക്രീം മെഷീനുകള്‍ വൃത്തിയാക്കുക തന്നെയില്ലെന്നാണ് പറയപ്പെടുന്നത്. കാരണം ഇതിനുള്ളിലെ തണുപ്പു തന്നെ. വൃത്തിയാക്കിയാല്‍ വീണ്ടും തണുക്കാന്‍ വൈകുമെന്നതു കൊണ്ടും.
ഭക്ഷണത്തിലെ മുടി അസാധാരണ സംഭവമല്ല. ഇത് കണ്ടാല്‍ കുഴപ്പമില്ല. എന്നാല്‍ കാണാതെ ഒരു വര്‍ഷം 12ളം മുടി ഹോ്ട്ടല്‍ ഭക്ഷണം ശീലമാക്കിയവര്‍ക്കുള്ളിലെത്തുന്നുണ്ടെന്നാണ് കണക്ക്.
ഹോട്ടലില്‍ ഫ്രഷായി മാത്രം തയ്യാറാക്കിക്കൊണ്ടുവരാന്‍ സാധിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യുക. അല്ലാത്തവ വീണ്ടും ചൂടാക്കി കൊണ്ടുവരുന്നതുമായിരിയ്ക്കാം.
ഒരു കസ്റ്റമറോടോ മുതലാളിയോടോ പാചകക്കാരനോ വെയ്റ്റര്‍ക്കോ വിരോധം തോന്നിയാ്ല്‍ ഭൂരിഭാഗവും ഇതു തീര്‍ക്കുന്നത് വിളമ്പുന്ന ഭക്ഷണത്തില്‍ തുപ്പിയായാരിയ്ക്കും.
സ്‌ട്രോബെറി ഫ്‌ളേവറുള്ള ഏതെങ്കിലും ഭക്ഷണവസ്തു ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ആലോചിയ്ക്കുക, ഈ ഫ്‌ളേവറുണ്ടാക്കാന്‍ 50ളം കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ടാകും.
കുപ്പിയിലെ വെള്ളം വാങ്ങിയ്ക്കുക. പലപ്പോഴും ഗ്ലാസിലൊഴിച്ചു തരുന്ന വെള്ളം മറ്റുള്ളവര്‍ കുടിച്ചതിന്റെ ബാക്കിയായിരിയ്ക്കും.
ചില റെസ്‌റ്റോറന്റുകളില്‍ തരുന്ന യോഗര്‍ട്ട് ബീഫ്, പോര്‍ക്ക് ജെലാറ്റിന്‍ ചേര്‍ത്തതായിരിയ്ക്കും. സ്വാദിനായാണ് ഇത് ചെയ്യുന്നത്.
Post Your Comments