തായ്‌ലാന്‍ഡ് : വരനെ ആവശ്യമുണ്ടെങ്കില്‍ പത്രത്തില്‍ ഒരു പരസ്യം കൊടുക്കുക. അതുമല്ലെങ്കില്‍ ഡേറ്റിംഗ്, മാട്രിമോണിയല്‍ സൈറ്റുകളും ആപ്പുകളും ധാരാളം. എന്നിട്ടും പറ്റിയ പങ്കാളിയെ കിട്ടിയില്ലെങ്കില്‍ പിന്നെന്തു ചെയ്യും? ഈ പ്രശ്‌നം തായ്‌ലന്റിലെ ടെലിവിഷന്‍ നടി അരന്യ പുയി പുതുംഗ്‌തോംഗ് പരിഹരിച്ചത് സെക്‌സിന് വേണ്ടി പങ്കാളിയെ വേണമെന്ന കൂറ്റന്‍ ബില്‍ബോര്‍ഡ് വഴിയരികില്‍ സ്ഥാപിച്ചായിരുന്നു.
തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലായിരുന്നു കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചത്. എനിക്ക് നിങ്ങളെ വേണം’ എന്ന തലക്കെട്ടോടെ 40 കാരി, കന്യക. പുയി അരന്യ ഭര്‍ത്താവിനെ തേടുന്നെന്ന പരസ്യവാചകവും ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം പരസ്യം കാണുന്ന പുരുഷന്മാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വിധത്തില്‍ മാറിട വിടവുകള്‍ അനാവൃതമാക്കുന്ന തകര്‍പ്പന്‍ ഒരു ചിത്രവും ചേര്‍ത്തിട്ടുണ്ട്.
‘മരിക്കുന്നതിന് മുമ്പെങ്കിലും ഒരു തവണ എന്നെ അനുവദിക്കൂ.’ പരസ്യത്തിലെ ഈ വാചകമാണ് ഏറെ ശ്രദ്ധേയം. ഡേറ്റിംഗ് വെബ്‌സൈറ്റുകളിലും ആപ്പുകളിലും ഏജന്‍സികളിലൂടെയും പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അരന്യ കടുത്ത നിലപാട് എടുത്തത്. തായ്‌ലന്റിലെ ബി ലിസ്റ്റില്‍ പെടുന്ന അരന്യ ഗതി കെട്ടിട്ടാണ് ബില്‍ബോര്‍ഡ് നീക്കം നടത്തിയതെന്നും ശരിക്കും ഗൗരവമായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്നും പ്രതികരിച്ചിട്ടുണ്ട്.
എന്നാല്‍ അരന്യയുടെ ദയനീയ സ്ഥിതിയൊന്നും പോലീസ് പരിഗണിച്ചില്ല. പൊതു വേദിയില്‍ അശഌല പ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച് ബില്‍ ബോര്‍ഡ് എടുത്തു മാറ്റിയ പോലീസ് താരത്തിന് 500 ബഹ്ത് പിഴയിട്ടിരിക്കുകയാണ്. ബില്‍ബോര്‍ഡില്‍ യുവതി എന്താണ് ലക്ഷ്യമിടുന്നതെന്ന് അറിയാന്‍ താരത്തെ ചോദ്യം ചെയ്യുമെന്ന് പോലീസ് വക്താക്കള്‍ പറഞ്ഞിരിക്കുകയാണ്.
Post Your Comments