മധ്യപ്രദേശ്: ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ നല്കുന്നു. മധ്യപ്രദേശ് സര്‍ക്കാരാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്കാന് ഒരുങ്ങുന്നത്.
2014-15 , 2015-16, 2016-17 അക്കാദമിക് വര്‍ഷത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഫോണ്‍ നല്‍കുക. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നതിനായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ നല്‍കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 3.75 ലക്ഷത്തോളം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനായുള്ള നടപടികള്‍ മധ്യപ്രദേശ് ഇലക്ട്രോണിക് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് പൂര്‍ത്തിയാക്കി.
2013 ലാണ് ബി.ജെ.പി സര്‍ക്കാര്‍ ഇവിടെ അധികാരത്തില്‍ എത്തിയത്. അന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
Post Your Comments