റിയാദ്: പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നതും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നതും മതനിയമങ്ങള്‍ ശക്തമായ സൗദി അറേബ്യയെ പോലുള്ള രാജ്യത്തും വര്‍ധിക്കുകയാണ്. പൊതുഇടങ്ങളിലെ അതിക്രമം തടയുന്നതിന് വേണ്ടി സ്ത്രീകളുടെ വസ്ത്ര ധാരണത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് ഷൂറാ കൗണ്‍സില്‍. ഇറുകിയ പര്‍ദ ധരിച്ച് സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നൊരു നിര്‍ദ്ദേശമാണ് കൗണ്‍സില്‍ മുന്നോട്ട് വയ്ക്കുന്നത്. ഇറുകിയ പര്‍ദ്ദയോ, അബയയോ ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകളാണ് കൂടുതലും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതെന്നാണ ്കൗണ്‍സിലിന്റെ കണ്ടെത്തല്‍. അതേ സമയം വിഷയം ചര്‍ച്ച ചെയ്ത ശേഷം മാത്രമേ നിയമമായി അംഗീകരിയ്ക്കപ്പെടുകയുള്ളൂ. നിയമം അംഗീകരിച്ചാല്‍ ഇനി ഇറുകിയ പര്‍ദ ധരിച്ച് പുറത്തിറങ്ങുന്നവര്‍ മതപൊലീസിന്റെ പിടിയിലാവുകയും ശിക്ഷയ്ക്കപ്പെടുകയും ചെയ്യും. മുഖവും തലയും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് സൗദിയില്‍ സ്ത്രീകള്‍ ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ഇത്തരം വസ്ത്രങ്ങളും അല്‍പം ഇറുകിയ തരത്തില്‍ ധരിയ്ക്കുന്നത് ട്രെന്‍ഡായി മാറിയിട്ടുണ്ട്. ശരീരവടിവുകള്‍ ദൃശ്യമാകുന്ന ഇത്തരം വസ്ത്രങ്ങള്‍ വേണ്ടെന്നാണ് നിര്‍ദ്ദേശം.
Post Your Comments