പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്ത്യയും ബെല്‍ജിയവും നവീകരിക്കാവുന്ന ഊര്‍ജ്ജം, തുറമുഖങ്ങള്‍, വിവരസാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ പരസ്പരസഹകരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മിക്കല്‍സും ഈ പുതിയ കരാറുകളെ സ്വാഗതം ചെയ്തു. നവീകരിക്കാവുന്ന ഊര്‍ജ്ജ മേഖലയില്‍ ഊര്‍ജ്ജം പാഴാക്കല്‍, ചെറിയ വിന്‍ഡ് ടര്‍ബൈനുകള്‍, ജലശുദ്ധീകരണ വിദ്യകള്‍, സീറോ എമിഷന്‍ കെട്ടിടങ്ങള്‍ എന്നിവയെപ്പറ്റിയുള്ള സാങ്കേതികജ്ഞാനം ഒരു ജോയിന്‍റ് വര്‍ക്ക് ഗ്രൂപ്പ് മുഖേന ഇരുരാജ്യങ്ങളും പങ്കുവയ്ക്കും.
ഇരുപ്രധാനമന്ത്രിമാരും ശാസ്ത്രമേഖലയില്‍ തങ്ങളുടെ രാജ്യങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന സഹകരണത്തേയും പ്രത്യേകം പ്രശംസിച്ചു. ഇന്ത്യയിലെ ദേവസ്ഥലില്‍ ആര്യഭട്ടാ റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട്, ബെല്‍ജിയന്‍ കമ്പനിയായ അഡ്വാന്‍സ്ഡ് മെക്കാനിക്കല്‍ ആന്‍ഡ് ഒപ്ടിക്കല്‍ സിസ്റ്റംസ് എന്നിവര്‍ സംയുക്തമായി സ്ഥാപിച്ച ഒപ്ടിക്കല്‍ ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പിനേയും ഇരുനേതാക്കളും സ്വാഗതം ചെയ്തു.
Post Your Comments