ഇംഗ്ലണ്ടിന്റെ മുന്‍ ഓള്-റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്റോഫിനെ എല്ലാര്ക്കും ഓര്‍മ്മ കാണുമല്ലോ അല്ലേ? ഇപ്പോള്‍ നടക്കുന്ന 20-20 ലോകകപ്പിലെ ഇന്ത്യന്‍ ബാറ്റ്സ്മാന് വിരാട് കൊഹ്ലിയുടെ പ്രകടനം കണ്ട ഫ്ലിന്റോഫ് കൊഹ്ലിയെ ഒന്നു ട്രോളി ആളാകാന്‍ നോക്കിയപ്പോള്‍ മുട്ടന്‍ പണികിട്ടും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
കൊഹ്ലിയെ പരിഹസിക്കാന്‍ ഫ്ലിന്റോഫ് ട്വീറ്റ് ചെയ്തത് ഇപ്രകാരമായിരുന്നു, “ഇങ്ങനെ പോയാല്‍ വിരാട് കൊഹ്ലി ഒരുദിവസം ജോ റൂട്ടിനോളം കേമനാകും. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍ ആരാകുമെന്ന് തീര്‍ച്ച പറയാറായിട്ടില്ല”.
At this rate @imVkohli will be as good as @root66 one day ! Not sure who @englandcricket will meet in the final now !
— andrew flintoff (@flintoff11) March 27, 2016
അന്താരാഷ്ട്രതലത്തില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ജോ റൂട്ടിനേക്കാള്‍ മികച്ച റെക്കോര്‍ഡുകള്‍ ഉള്ള കൊഹ്ലിയെ യാതൊരു പ്രകോപനവുമില്ലാതെ ഫ്ലിന്റോഫ് കളിയാക്കിയതിന് മറുപടി പറഞ്ഞത് സാക്ഷാല്‍ അമിതാഭ് ബച്ചനായിരുന്നു. “ഏത് റൂട്ട്? വേരോടെ പിഴുതുകളയും റൂട്ടിനെ”, എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്.
@flintoff11 @imVkohli @root66 @englandcricket Root who ? जड़ से उखाड़ देंगे Root ko ..!!!
— Amitabh Bachchan (@SrBachchan) March 27, 2016
ബച്ചന്റെ കുറിക്കുകൊള്ളുന്ന ട്വീറ്റിന് ഫ്ലിന്റോഫിന്റെ മറുപടി ബച്ചനെ അറിയില്ല എന്നായിരുന്നു.
Sorry who’s this ? ? https://t.co/sjhs7HGT1d
— andrew flintoff (@flintoff11) March 27, 2016
അപ്പോളാണ് സര് രവീന്ദ്ര ജഡേജ ഇടപ്പെട്ടതും ഫ്ലിന്റോഫിനെ തന്റെ ശരിയായ അവസ്ഥ മനസിലാക്കിക്കൊടുത്തതും. ബച്ചന്റെ “ഷെഹന്‍ഷാ” സിനിമയിലെ പ്രശസ്ത ഡയലോഗ് ഉപയോഗിച്ചായിരുന്നു സര് ജഡേജയുടെ മറുപടി.
“മകനേ ഫ്ലിന്റോഫേ, ബന്ധം പറഞ്ഞാന്‍ ആദേഹം (ബച്ചന്) നിന്റെ അച്ഛനായി വരും, പേര് ഷെഹന്‍ഷാ”.
തുടര്‍ന്ന് ട്വിറ്ററില്‍ ഫ്ലിന്റോഫിന്റേയും ബച്ചന്റേയും ഫോളോവേഴ്സിന്റെ എണ്ണം കാണിക്കാനായി രണ്ടു പേരുടേയും പ്രൊഫൈലുകളുടെ സ്ക്രീന്‍ഷോട്ടും മറുപടിയായി പോസ്റ്റ് ചെയ്തു. ഫ്ലിന്റോഫിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 1.84 മില്ല്യണ്‍ ആണെങ്കില്‍ ബച്ചനെ 20.1 മില്ല്യണ്‍ ആളുകള്‍ ഫോളോ ചെയ്യുന്നു. അതായത് ട്വിറ്ററില്‍ മാത്രം ഫ്ലിന്റോഫിനേക്കാള് ഏതാണ്ട് 20 ഇരട്ടിയിലധികം ആളുകള്‍ ബച്ചനെ പിന്തുടരുന്നു.
Beta @flintoff11,
“Rishtey Me To Wo Tumhare Baap Lagtey Hain, Naam Hai Shahenshaah”. ;) @SrBachchan #IndvsAus pic.twitter.com/r4dKZjV2YX
— Sir Ravindra Jadeja (@SirJadeja) March 27, 2016
ഏതായാലും തുടര്‍ന്ന് മറുപടിയൊന്നും പറയാതിരുന്ന ഫ്ലിന്റോഫിന് ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി എന്ന് കരുതാം.
(NB:- സര് രവീന്ദ്ര ജഡേജ എന്നത് ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് അല്ല).
Post Your Comments