Uncategorized

സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് അഡ്വ.ജയശങ്കറിന്റെ മറുപടി ‘കുരങ്ങന്‍മാര്‍ക്ക് മറുപടിയില്ല’

കൊച്ചി : ഡി.വൈ.എഫ്.ഐ നേതാവ് എ.സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഇനി മറുപടി പറയുന്നില്ലെന്ന് അഡ്വ.എം.ജയശങ്കര്‍. പണ്ട് വി.എസ് പറഞ്ഞത് പോലെ കുരങ്ങന്‍മാര്‍ക്ക് മറുപടിയില്ലെന്നും സ്വരാജിനെ കുറിച്ച് പറഞ്ഞതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാവുന്നതാണ്. സ്വരാജിന് ധൈര്യമുണ്ടെങ്കില്‍ പിണറായിയുടെ മാത്രം ചിത്രം ഫ്‌ളക്‌സില്‍ വെച്ച് വോട്ട് തേടട്ടെ.ഞങ്ങളൊക്കെ ഇവിടെത്തന്നെയുണ്ട്. സ്വരാജിന് തൃപ്പൂണിത്തുറയിലേയ്ക്ക് സ്വാഗതമെന്നും ജയശങ്കര്‍ പറഞ്ഞു

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് തൃപ്പൂണിത്തുറയില്‍ മത്സരിക്കാനെത്തുന്നുവെന്ന വാര്‍ത്ത വന്നതോടെയാണ് അഡ്വ.എം.ജയശങ്കര്‍ സ്വരാജിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. സഖാവ് വി.എസ്.അച്യുതാനന്ദന്‍ വര്‍ഗ വഞ്ചകനും ഒറ്റുകാരനുമെന്നും വി.എസിന് ക്യാപിറ്റല്‍ പനിഷ്‌മെന്റ് നല്‍കണമെന്നും തിരുവനന്തപുരം സമ്മേളനത്തില്‍ പ്രസംഗിച്ച് പിണറായി പക്ഷക്കാരുടെ കയ്യടി വാങ്ങിയ യുവ വിപ്ലവകാരി ഇതാ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ജനവിധി തേടുന്നു. പോസ്റ്ററിലും ഫ്‌ളക്‌സിലും സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം ഒറ്റുകാരന്റെ പടം അച്ചടിക്കരുത്. പകരം മുണ്ടുടുത്ത മുസ്സോളിനിയുടെ പുഞ്ചിരിക്കുന്ന ചിത്രം മതി. പാര്‍ട്ടിക്കാര്‍ തന്നെ ക്യാപിറ്റല്‍ പനിഷ്‌മെന്റ് വിധിച്ച് നടപ്പാക്കും എന്നായിരുന്നു ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എന്നാല്‍ ജയശങ്കറിന്റെ പ്രസ്താവനയില്‍ അദ്ഭുതമില്ലെന്നും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത് തന്നെയാണ് ഇതൊക്കെയെന്നും സ്വരാജ് ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയിരുന്നു.

സി.പി.ഐയുടെ നേതാവാണെന്ന് പറയുന്ന ജയശങ്കര്‍ എങ്ങിനെയാണ് ആര്‍.എസ്.എസിന്റെ ചടങ്ങില്‍ പങ്കെടുക്കുകയെന്നും അവരുടെ കൊടിയും പിടിച്ച് ശോഭായാത്രയില്‍ പങ്കെടുക്കാനാവുന്നതെന്നും സ്വരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ ഉപദേശകനായും, രാവിലെ സി.പി.ഐയുടെ നേതാവായും ഉച്ചയ്ക്ക് ആര്‍.എസ്.എസ് സ്വയം സേവകനായും രാത്രി സകലരേയും തെറി വിളിക്കുന്ന നിരീക്ഷകനായും പ്രത്യക്ഷപ്പെടുന്ന അങ്ങ് എപ്പോഴെങികിലും ഒന്ന് സ്വയം വിലയിരുത്താന്‍ ശ്രമിക്കുമോ ? അതിനു സാധിച്ചാല്‍ എത്രമാത്രം അപഹാസ്യനായാണ് താങ്കള്‍ അസംബന്ധ നാടകമാടുന്നതെന്ന് മനസ്സിലാകും.

ഇങ്ങനെ രൂക്ഷമായ രീതിയിലുള്ള സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button