Kerala

പെപ്‌സി കഴിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും:അഞ്ചുപേര്‍ മെഡിക്കല്‍കോളേജില്‍

പെപ്സി കുടിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ച് കോളേജ് വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അമ്പലപ്പടി കോപറേറ്റീവ് കോളജ് വിദ്യാര്‍ത്ഥികളായ ഇവര്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് പെപ്‌സി വാങ്ങിയത്.
തൊണ്ടയാട് സ്വദേശികളായ അഖില്‍ലാല്‍, ധന്യന്ത്, ആരോമല്‍, ശ്രുധിന്‍, അര്‍ജുന്‍ എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്..
പാനീയം കുടിച്ച് അല്‍പസമയത്തിനകം തന്നെ കുട്ടികള്‍ക്ക് ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് കുപ്പി പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് വ്യക്തമായത്.സംഭവത്തെ തുടര്‍ന്ന് പൊലീസിലും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button