കൊല്‍ക്കത്ത : സി.പി.എമ്മിന്റെ 34 വര്‍ഷത്തെ ഭരണം ബംഗാളിനെ തകര്‍ത്തെങ്കില്‍ ആ തകര്‍ച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തോടെ പൂര്‍ത്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മമതാ ബാനര്‍ജി സര്‍ക്കാര്‍ ഒരു വികസനവും സംസ്ഥാനത്ത് നടപ്പാക്കിയില്ല. വ്യവസായ ശാലകള്‍ ഒന്നൊന്നായി പൂട്ടിയപ്പോള്‍ ബോംബുണ്ടാക്കുന്ന വ്യവസായം മാത്രമാണ് സംസ്ഥാനത്ത് അഭിവൃദ്ധിപ്പെട്ടതെന്ന് മോദി പരിഹസിച്ചു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഖരക്പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം പോരടിക്കുമ്പോള്‍ ബംഗാളില്‍ ഈ പാര്‍ട്ടികള്‍ ഉണ്ടാക്കിയ കൂട്ടുകെട്ടിനെ മോദി വിമര്‍ശിച്ചു.
അഴിമതിമുക്തമായ സര്‍ക്കാരിന് വേണ്ടിയാണ് ബി.ജെ.പി നിലകൊള്ളുന്നത്. ബംഗാളിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതും ഇത്തരമൊരു സര്‍ക്കാരിന് വേണ്ടിയാണ്. ബംഗാളിലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയം ഉറപ്പാണെന്നും മോദി പറഞ്ഞു
Post Your Comments