ഫെയ്‌സ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക് തന്നെ പൂട്ടിക്കുകയാണ്. ഫേക്ക് അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ ഫെയ്‌സ്ബുക്കില്‍ പുതിയ സംവിധാനം വരികയാണ്. പ്രമുഖരായവരുടെയും മറ്റും പേരുകളില്‍ അവരറിയാതെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നവരെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമായും പുതിയ സംവിധാനം കൊണ്ടുവരുന്നത്.
സ്വന്തമല്ലാത്ത പ്രൊഫൈല്‍ ചിത്രങ്ങളും പേരുകളും മറ്റ് വ്യക്തഗത വിവരങ്ങളും ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും. ഒരാളുടെ പേരിനോട് സാമ്യമുള്ള പേരും ചിത്രങ്ങളടക്കമുള്ളവയും മറ്റൊരു അക്കൗണ്ടിലും ഉപയോഗിക്കപ്പെടുന്നുണ്ടെങ്കില്‍ രണ്ട് പ്രൊഫൈലുകളിലും ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കും. ഒറിജിനലാണെന്ന് തെളിയിക്കുന്നവര്‍ക്ക് അക്കൗണ്ട് തുടരാം. ഇല്ലെങ്കില്‍ അടച്ചുപൂട്ടും.
മറ്റുള്ളവരുടെ ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനും നിയന്ത്രണം വരും. മറ്റൊരാള്‍ പോസ്റ്റ് ചെയ്യുന്നതിനും നിയന്ത്രണം വരും. മറ്റൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ നിങ്ങളുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്ത് മാറ്റാന്‍ സാധിക്കും. ഇതിനായി ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ അതിലുള്ള മുഖം തിരിച്ചറിയാവുന്നവരെയെല്ലാം ഫെയ്‌സ്ബുക്ക് തന്നെ മനസ്സിലാക്കി നോട്ടിഫിക്കേഷന്‍ നല്‍കും. ഇതിന് പോസ്റ്റ് ഇട്ടയാള്‍ ടാഗ് ചെയ്യണമെന്നില്ല. പോസ്്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാം. ട്രോള്‍ ചെയ്യുന്നവര്‍ക്കെല്ലാം ഇനി നോട്ടിഫിക്കേഷന്‍ പോകും. 75 ശതമാനം അക്കൗണ്ടുകളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ലഭ്യമായിത്തുടങ്ങും.
Post Your Comments