ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറിന്റെ മകന് ജന്മം നല്‍കിയെന്ന അവകാശ വാദവുമായി ജര്‍മന്‍ ദമ്പതികള്‍.
ഹിറ്റ്ലറിന്റെ ശുക്ലത്തില്‍നിന്ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നാണ് ഹെല്‍മട്ട് ബ്രംസ്റ്റീന്‍-എല്‍മ ബ്രംസ്റ്റീന്‍ ദമ്പതികളുടെ വാദം.നാസിസത്തെ അനുകൂലിക്കുന്ന, ഹിറ്റ്ലറിന്റെ വിശ്വാസങ്ങളെ പിന്തുണയ്ക്കുന്ന ദമ്പതികളാണ് വിചിത്ര പ്രസ്താവനയുമായി രംഗത്തെത്തിയത്.
കുഞ്ഞിന് അഡോള്‍ഫ് ബ്രംസ്റ്റീന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നാസിസത്തിന്റെ ചിഹ്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍നിന്നാണ് ഹിറ്റ്ലറുടെ ശുക്ലം ലഭിച്ചതെന്നാണ് ഇരുവരും അവകാശപ്പെടുന്നത്.
എന്നാല്‍ 72 വര്‍ഷക്കാലം ഹിറ്റ്ലറുടെ ശുക്ലം കേടാകാതെ ഇരിക്കുക അസാധ്യമാണെന്ന് മ്യൂണിക് സര്‍വകലാശാല മൈക്രോബയോളജിസ്റ്റ് ഡോ. ഹാന്‍ഡ് പ്രതികരിച്ചു. ദമ്പതികള്‍ ഇന്റര്‍നെറ്റ് തട്ടിപ്പിന്റെ ഇരകളാകാനാണ് സാധ്യതയെന്നും ഡോക്റ്റര്‍ ഹാന്‍സ് പറഞ്ഞു.
Post Your Comments