ന്യുഡല്‍ഹി: അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസിനെയു കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി. ഇന്ദിരയും ഹിറ്റ്ലറും ഭരണഘടനയെ റദ്ദു ചെയ്തുവന്നു ജെയ്റ്റ്‌ലി പറഞ്ഞു. ‘ഇന്ദിരയുടെ അസാധുവായ തെരഞ്ഞെടുപ്പ് സാധുകരിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നിയമം ഭേദഗതി ചെയ്തു. പക്ഷേ, ഹിറ്റ്ലറെ പോലെയല്ല, ഇന്ദിര രാജ്യത്തിന്റെ നേതൃത്വം ‘കുടുംബവാഴ്ച ജനാധിപത്യമാക്കി’മാറ്റി.
ഹിറ്റ്ലറിനു സമാനമായ രീതിയിലാണ് ഇന്ദിര ഇന്ത്യയിലും അടിയന്തരാവസ്ഥ നടപ്പാക്കിയത്.ഇന്ദിരയും ഹിറ്റ്ലറും ഭരണഘടനയെ റദ്ദു ചെയ്തു. ജനാധിപത്യത്തെ സേഛാധിപത്യ ആക്കി മാറ്റാന്‍ അവര്‍ റിപ്പബ്ലിക്കന്‍ ഭരണഘടനയെ ഉപയോഗിച്ചവെന്നാണ് ജെയ്റ്റ്‌ലി വിമര്‍ശിച്ചത്. പാര്‍ലമെന്റിലെ പ്രതിപക്ഷത്തെ ഭൂരിപക്ഷം അംഗങ്ങളെയും ഹിറ്റ്ലര്‍ അറസ്റ്റു ചെയ്തിരുന്നു. അങ്ങനെ ഹിറ്റ്ലറുടെ ന്യൂനപക്ഷ സര്‍ക്കാരിന് പാര്‍ലമെന്റില്‍ 2/3 ഭൂരിപക്ഷം ലഭിച്ചുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
‘ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ’ എന്നാണ് അന്നത്തെ എഐസിസി പ്രസിഡന്റ് ദേവകാന്ത് ബറുവ വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ദിരയ്ക്കെഴുതിയ കത്തില്‍ ജെ.പി അത് തിരുത്തി. ‘നിങ്ങള്‍ രാജ്യത്തെ നിങ്ങളോട് തുല്യമാക്കരുത്. ഇന്ത്യ അനശ്വരയാണ്, എന്നാല്‍ നിങ്ങള്‍ അങ്ങനെയല്ല’ എന്നും ജെ.പി മറുപടി നല്‍കിയിരുന്നുവെന്നും ജെയ്റ്റലി പറയുന്നു.അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് ജയ്റ്റ്‌ലി ആവശ്യപ്പട്ടു.
ജനാധിപത്യത്തെ ഒരു ഭരണഘടനാ സ്വേച്ഛാധിപത്യമാക്കി മാറ്റാന്‍ ഇന്ദിര ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിച്ചുവെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.1971 ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ ബാഹ്യ അരക്ഷിതത്വത്തിന്റെ കാരണം പറഞ്ഞ് ആര്‍ട്ടിക്കിള്‍ 352 പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നില്ലന്ന ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആദ്യ ഭാഗത്ത് ജയ്റ്റ്‌ലി പറയുന്നു.
1975ല്‍ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ദിരാ ഗാന്ധിയാണ് മുന്നോട്ട് വെച്ചത്. ‘അതനുസരിച്ച് 1975 ജൂണ്‍ 25 ന് അര്‍ധരാത്രി രാഷ്ട്രപതി 352 ാം വകുപ്പ് അനുസരിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അതോടൊപ്പം ഭരണഘടനയുടെ 359ാം ആര്‍ട്ടിക്കിള്‍ പ്രകാരം 14, 19, 21, 22 എന്നീ വകുപ്പുകളിലെ മൗലീകവകാശങ്ങള്‍ സ്‌പെന്‍ഡ് ചെയ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ചവിട്ടിയരയ്ക്കപ്പെട്ടുവെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. രാഷ്ട്രീയത്തിലെ ദുരന്തമാണ് ഇന്ദിരാഗാന്ധി, ശക്തമായ നയങ്ങളോ സ്ഥിരതയുള്ള പദ്ധതികളോ ആയിരുന്നില്ല അവരെ നയിച്ചത്. മറിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയമായിരുന്നു.
ജനകീയ മുദ്രാവാക്യങ്ങള്‍ക്ക് പിന്നാലെയായിരുന്നു അവര്‍. സേഛാധിപത്യത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെ കുറിച്ച് സാധാരണക്കാര്‍ക്ക് അറിവില്ലായിരുന്നു. എന്നാല്‍ നിര്‍ബന്ധിത വന്ധ്യംകരണം വന്നതോടെയാണ് പലര്‍ക്കും അത് ബോധ്യമായത്. മാധ്യമ സ്വാതന്ത്ര്യം പൂര്‍ണ്ണമായും ഭീതിയിലായി. ഒട്ടുമിക്ക പത്രാധിപരും മാധ്യമപ്രവര്‍ത്തകരും കീഴടങ്ങി. സേചാധിപത്യത്തേവാട് പലരും പൊരുത്തപ്പെട്ടു.ഭയത്തിന്റെയും ഭീതിയുടെയും നാളുകളിലുടെയാണ് അടിയന്തരാവസ്ഥ കാലത്ത് രാജ്യം കടന്നുപോയത്.
രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അതിന്റെ് ഇരകളില്‍ ഏറെയും പ്രതിപക്ഷ നേതാക്കളും ആര്‍.എസ്.എസുമായിരുന്നു. പലരും സത്യാഗ്രഹം നടത്തിഎന്നും അറസ് വരിച്ചെന്നും ജെയ്റ്റ്‌ലി പറയുന്നു.
Post Your Comments