ലണ്ടന്‍: അഡോള്‍ഫ് ഹിറ്റ്‌ലറെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്‌ത രണ്ട് അധ്യാപകർക്ക് യൂ ട്യൂബില്‍ വിലക്ക്. വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ഇവർക്കെതിരെ നടപടി. റൊമാനിയയിലെ സ്‌കൂള്‍ അധ്യാപകനും ‘മിസ്റ്റര്‍ ആള്‍സോപ് ഹിസ്റ്ററി’ എന്ന റിവിഷന്‍ വെബ്‌സൈറ്റ് ഉടമയുമായ സ്‌കോട്ട് ആള്‍സോപ്, അധ്യാപകനായ റിച്ചാര്‍ഡ് ജോണ്‍സ് എന്നിവരുടെ അക്കൗണ്ടുകള്‍ക്കാണ് യു ട്യൂബ് വിലക്കേര്‍പ്പെടുത്തിയത്.
നൂറുകണക്കിന് ചരിത്രവീഡിയോകള്‍ ഉള്‍പ്പെട്ടതായിരുന്നു ആള്‍സോപിന്റെ യു ട്യൂബ് ചാനല്‍. അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ചാനല്‍ വീണ്ടെടുത്തിട്ടുണ്ട്. നാസിസത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വീഡിയോകള്‍ പങ്കുവച്ചതിനാണ് റിച്ചാര്‍ഡ് എന്ന അധ്യാപകനെതിരെ യു ട്യൂബ് നടപടിയെടുത്തത്.നടപടിക്കെതിരെ അപ്പീല്‍ നല്‍കാനാണ് റിച്ചാര്‍ഡിന്റെ തീരുമാനം.
Post Your Comments