കൊല്ലം : ബംഗ്ലാദേശ് വഴി കള്ളനോട്ട് കടത്തിയ കേസില്‍ അറസ്റ്റിലായ ബംഗാളിയെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എയെ കാത്ത് കൊല്ലം പോലീസ്. എന്‍.ഐ.എ സംഘം എന്ന് എത്തുമെന്ന് അറിവായിട്ടില്ലെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്. ബംഗാളിലെ ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയായ മാള്‍ഡയിലെ കാലിയ ചൗക്കില്‍ നിന്ന് അറസ്റ്റിലായ മര്ത്തൂജ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മര്ത്തൂജിനെ കസ്റ്റഡിയില്‍ വാങ്ങി പോലീസ്ചോദ്യം ചെയ്യും.
എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ എത്തിയാല്‍ അന്വേഷണത്തിന്റെ തലം മാറുമെന്നതിനാല്‍ അവരെ കാത്തിരിക്കുകയാണ് പോലീസ്. മറ്റൊരു രാജ്യവുമായി ബന്ധമുള്ള കേസ് ആയതിനാല്‍ എന്‍.ഐ.എ പോലുള്ള ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ്. കള്ളനോട്ട് വിതരണത്തിന് കുപ്രസിദ്ധമാണ് മാള്‍ഡ ജില്ല. ബംഗ്ലാദേശില്‍ അച്ചടിക്കുന്ന കള്ളനോട്ടില്‍ ഏറെയും എത്തുന്നതും ഇവിടെയാണ്. മറ്റ് ജോലികള്‍ക്കൊന്നും പോകാത്ത നിരവധി യുവാക്കളടക്കമുള്ളവര്‍ കള്ളനോട്ട് കടത്താനും വിതരണത്തിനും ഇവിടെയുണ്ട്. ഇവരില്‍ ഒരാളാണ് കാലിയാചൗക്കില് നിന്ന് അറസ്റ്റിലായ മാര്ത്തൂജ്. മാള്‍ഡയില്‍ നിന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കള്ളനോട്ട് കടത്തുന്നത്.
മര്ത്തൂജിനെ പിടികൂടാനുള്ള അന്വേഷണസംഘങ്ങളുടെ ശ്രമങ്ങള്‍ മിക്കപ്പോഴും വിജയിച്ചിരുന്നില്ല. കൊല്ലം സിറ്റി പോലീസ് തന്ത്രപരമായാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ നവംബറില്‍ കരുനാഗപ്പള്ളിയില്‍ കള്ളനോട്ട് വിതരണം ചെയ്ത ബംഗാള്‍ സ്വദേശികളായ സജികൂള്‍, സദികൂള് എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെയാണ് മര്ത്തൂജ് കുടുങ്ങിയത്. മറ്റൊരു പ്രതി ബംഗാള്‍ സ്വദേശി റബിയൂള്‍ (28) കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
Post Your Comments