ന്യൂഡല്‍ഹി : നാടിന്റെ വികസനത്തിനു വേണ്ടിയാകും പ്രവര്‍ത്തിക്കുകയെന്നും ബി.ജെ.പി സ്ഥാനാര്‍ഥി എസ്.ശ്രീശാന്ത്. രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും ക്രിക്കറ്റ് ക്രീസ് വിടില്ല. പ്രതിസന്ധിഘട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയത് ബി.ജെ.പി നേതാക്കളായിരുന്നു.
കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ബി.സി.സി.ഐയുടെ വിലക്ക് നീക്കുന്നതടക്കമുള്ള വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന ആരോപണം തെറ്റാണ്. തനിക്കെതിരെ ഉയര്‍ന്നിരുന്ന ആരോപണങ്ങള്‍ പ്രതിപക്ഷം പ്രചാരണത്തിനിടെ ഉയര്‍ത്തിയാലും പ്രശ്നമില്ല. രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടാന്‍ തയാറാണ്. പാര്‍ട്ടി ഏതായാലും അവര്‍ നാടിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടാലും കായികരംഗത്ത് തുടരുമെന്നും ശ്രീശാന്ത് പറഞ്ഞു.
തിരുവനന്തപുരത്തു നിന്നാണ് ശ്രീശാന്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നേരത്തെ, തൃപ്പൂണിത്തുറയിലാണ് ശ്രീശാന്തിനെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്.
Post Your Comments