കോഴിക്കോട് : ഫ്‌ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണിനു പകരം കിട്ടിയത് സിമന്റ് കട്ടകള്‍. മൈക്രോസോഫ്റ്റ് ലൂമിയ 640 ഫോണിനു പകരമാണ് രണ്ടു കട്ടകള്‍ ഭദ്രമായി പൊതിഞ്ഞ നിലയിലെത്തിയത്. സെല്ലറുടെ ഭാഗത്തുനിന്നുള്ള പിഴവാണെന്നും ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ഫ്‌ളിപ്കാര്‍ട്ടിന്റെ വിശദീകരണമുണ്ടായി.
നല്ലളത്തുള്ള മിര്‍സാബ് മുഹമ്മദിന്റെ വിലാസത്തിലേക്ക് ഫെബ്രുവരി 24ന് ഓര്‍ഡര്‍ ചെയ്ത മൈക്രോസോഫ്റ്റ് ലൂമിയ 640 ഫോണിനു പകരമാണ് രണ്ടു കട്ടകള്‍ ഭദ്രമായി പൊതിഞ്ഞ നിലയിലെത്തിയത്. ഫോണിന്റെ വിലയായ 15,982 രൂപ ഓര്‍ഡര്‍ ചെയ്തപ്പോള്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടച്ചിരുന്നു. ഇ-കാര്‍ട്ട് ലോജിസ്റ്റിക്‌സ് വഴി മാര്‍ച്ച് ഒന്നിനായിരുന്നു ഡെലിവറി.
ഫോണിനു പകരം കട്ടയാണെത്തിയതെന്നു ഫ്‌ളിപ്കാര്‍ട്ടിലേക്ക് വിളിച്ചുപറഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ അയച്ചുതരാം എന്ന മറുപടി ലഭിച്ചു. എന്നാല്‍, പകരം ഫോണ്‍ വേണ്ടെന്നും പണം തിരിച്ചുതന്നാല്‍ മതിയെന്നുമായിരുന്നു ഇവരുടെ ആവശ്യം. എങ്കിലും ഇതുവരെ പണം ലഭിച്ചില്ല. പണം ഇതുവരെയും തിരികെക്കിട്ടാത്ത സാഹചര്യത്തില്‍ ഫ്‌ളിപ്കാര്‍ട്ടിന് വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.
Post Your Comments