KeralaNews

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തില്‍ ആര്‍.എസ്.എസ്: കാലാനുസൃതമായ മാറ്റങ്ങള്‍ നിയന്ത്രണവിധേയമായി പരിഗണിക്കപ്പെടാവുന്നതാണ്

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച തങ്ങളുടെ നിലപാടില്‍ ആര്‍.എസ്.എസ് വ്യക്തത വരുത്തി. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് വ്രതകാലയളവ് വെട്ടിച്ചുരുക്കണം എന്ന നിര്‍ദ്ദേശമാണ് ആര്‍.എസ്.എസ്. മുന്നോട്ടുവച്ചത്. ഇതനുസരിച്ച് 41 ദിവസത്തെ വ്രതത്തിനു പകരം സ്ത്രീകള്‍ക്ക് 14 ദിവസത്തെ വ്രതം മതിയെന്നാണ് ആര്‍.എസ്.എസ്. നിര്‍ദ്ദേശത്തിന്‍റെ സാരം.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ദേവസ്വം ബോര്‍ഡും തന്ത്രി കൂട്ടായ്മയും അനുകൂലിക്കുന്നില്ല.

എല്ലാ ജാതിമത ചിന്തകള്‍ക്കും അപ്പുറം നില്‍ക്കുന്ന ശബരിമലയില്‍ എല്ലാ ജാതിമതസ്ഥര്‍ക്കും ദര്‍ശനം നടത്താമെന്നിരിക്കെ സ്ത്രീകളെ മാത്രം തടയുന്നത് നീതീകരിക്കാനാകില്ലെന്ന് സംഘത്തിന്‍റെ കേരളത്തിലെ മുതിര്‍ന്ന പ്രചാരകനും ബാലഗോകുലം സ്ഥാപകനും ആര്‍.എസ്.എസ്. മുഖപത്രം “കേസരി’യുടെ മുഖ്യപത്രാധിപരുമായ എം.എ.കൃഷ്ണന്‍ പറഞ്ഞു.

“ഇന്നത്തെ ആചാരാനുഷ്ഠാനങ്ങളെല്ലാം ഓരോരോ സാഹചര്യങ്ങളില്‍ മനുഷന്‍ സൃഷ്ടിച്ചവയാണ്. ഇതില്‍ കാലോചിതമായ പരിഷ്കാരം വേണ്ടതാണ്,” കൃഷ്ണന്‍ പറഞ്ഞു.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഗര്‍ഭിണികള്‍ ശബരിമല ദര്‍ശനം ഒഴിവാക്കുക, യുവതികള്‍ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒപ്പം എത്തുക, 365 ദിവസവും നട തുറക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ആര്‍.എസ്.എസ്. ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button