ന്യൂഡല്‍ഹി: ബ്രസല്‍സില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ‘എയര്‍ലിഫ്റ്റ്’ ന് സമാനമായ ഓപ്പറേഷനുമായി സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ്. ബ്രസല്‍സില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ മൂന്ന് വിമാനങ്ങള്‍ അയക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് അയക്കും. നെതര്‍ലാന്‍ഡ് തലസ്ഥാന നഗരമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് മുംബൈ, ഡല്‍ഹി, ടൊറോന്റോ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍.
ബ്രസല്‍സില്‍ കുടുങ്ങിയവരെ ആംസ്റ്റര്‍ഡാമിലേക്ക് ബസ് മാര്‍ഗം എത്തിക്കും. എയര്‍ബസ് 330 വിമാനങ്ങളാകും അയക്കുക. ആദ്യ വിമാനം 9ഡബ്ല്യൂ 227, ആംസ്റ്റര്‍ഡാമില്‍ നിന്നും പ്രദേശിക സമയം രണ്ടു മണിക്ക് മുംബൈയിലേക്ക് പുറപ്പെടും. നാലു മണിയോടെ 9 ഡബ്ല്യൂ 1229 വിമാനം ഡല്‍ഹിയിലേക്കും ആറു മണിയോടെ 9 ഡബ്ല്യൂ 1230 ടൊറോന്റോയിലേക്കും പുറപ്പെടും.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സിന്റെ യൂറോപ്പിലെ പ്രധാന താവളമായ ബ്രസല്‍സില്‍ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തില്‍ മുപ്പതിലേറെ പേര് കൊല്ലപ്പെട്ടിരുന്നു. രണ്ട് ജെറ്റ് എയര്‍വേയ്സ് വിമാനത്തിലെത്തിയ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്. രണ്ട് ജെറ്റ് ക്യാബിന് ക്രൂകള്ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
Post Your Comments