മുംബൈ : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കാന്‍ ഇനി പുതിയ മാര്‍ഗം. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുന്നതിനായി വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേനും നേരത്തെ മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യുറോ (എ.സി.ബി)അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പരാതികള്‍ അറിയിക്കുന്നതിനായി വാട്‌സ്ആപ്പ് നമ്പര്‍ നല്‍കിയിരിക്കുകയാണ് എ.സി.ബി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികള്‍ സംസ്ഥാനത്തിലെ എല്ലാവര്‍ക്കും അറിയിക്കാന്‍ സാധിക്കുമെന്ന് മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യുറോ അധികൃതര്‍ പറഞ്ഞു. വാട്‌സ്ആപ്പ് നമ്പരില്‍ പരാതിയുടെ ലഘു വിവരങ്ങളാണ് നല്‍കേണ്ടത്. വിവരങ്ങള്‍ നല്‍കുന്ന ഉടന്‍ ഏത് വിഭാഗത്തെക്കുറിച്ചാണോ പരാതി നല്‍കിയത് ആ വിഭാഗംമേധാവിയുടെ അടുക്കല്‍ പരാതി എത്തിച്ചേരും. ഈ മേധാവി പരാതി നല്‍കിയ ആളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ എടുക്കും. പരാതി അറിയിക്കേണ്ട വാട്‌സ്ആപ്പ് നമ്പര്‍ 9930997700 എന്നതാണ്.
Post Your Comments