ചില അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗുരുവായൂര്‍ അമ്പലനട ബുധനാഴ്ച്ച രാവിലെ പത്തരയ്ക്ക് അടയ്ക്കും.പത്തുമുതല്‍ ഭക്തര്‍ക്ക് അകത്തേയ്ക്ക് പ്രവേശനമുണ്ടാവില്ല.
ശ്രീകോവിലിന് മുന്നിലെ മണിക്കിണര്‍ വറ്റിച്ച് വൃത്തിയാക്കുന്ന പണികളാണ് നടക്കുന്നത്.ചോറൂണ്,വിവാഹം,വാഹനപൂജ എന്നിവയൊക്കെ നടയടയ്ക്കുന്നതിനു മുന്‍പ് നടത്തണം.ശീവേലി രാവിലെ അഞ്ചിനാണ്.ഉച്ചപ്പൂജ എട്ടരയ്ക്ക് നടത്തും തുടര്‍ന്ന് പത്തേകാല് വരെ ദര്‍ശനമുണ്ടാവും.
മണിക്കിണറിലെ തീര്ത്ഥത്തിന് നിറവ്യത്യാസം കണ്ടതിനെത്തുടര്‍ന്നാണ് വൃത്തിയാക്കാന്‍ തീരുമാനിച്ചത്.അഭിഷേകത്തിനും നിവേദ്യത്തിനുമുള്ള തീര്‍ത്ഥം ഈ കിണറ്റില്‍ നിന്നാണ് എടുക്കുക.
Post Your Comments