യുണൈറ്റഡ് നേഷന്‍സ് : പത്തു വര്‍ഷത്തിനകം ലോകത്തെ 180 കോടി ജനങ്ങള്‍ രൂക്ഷമായ ജലദൗര്‍ലഭ്യം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭ. 2025 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ജലദൗര്‍ലഭ്യത്തിന്റെ പിടിയിലാകുമെന്നാണ് മുന്നറിയിപ്പ്.
വനസംരക്ഷണത്തിലൂടെ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂയെന്ന് ലോകജലദിനത്തോട് അനുബന്ധിച്ച് യു.എന്‍ ആസ്ഥാനത്ത് നടന്ന വിദഗ്ധസമിതി യോഗം അഭിപ്രായപ്പെട്ടു. ജനസംഖ്യയുടെ നാലില്‍ മൂന്നുഭാഗവും വനവുമായി ബന്ധപ്പെട്ട ജലസ്‌ത്രോതസ്സുകളെ ആശ്രയിച്ചാണ് കഴിയുന്നത്. ലോകജനസംഖ്യയിലെ 160 കോടി ജനങ്ങള്‍ക്കും ഭക്ഷണം, കുടിവെള്ളം, മരുന്ന്, ഊര്‍ജം എന്നിവ കാടുകളാണ് നല്‍കുന്നത്.
Post Your Comments