NewsInternationalSports

വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് വിരമിക്കുന്നു

റിയോ ഡി ജനീറോ: വേഗതയുടെ പര്യായം ഉസൈന്‍ ബോള്‍ട്ട് രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതാണ്. ഇപ്പോള്‍ വീണ്ടും കരിയര്‍ താന്‍ അവസാനിപ്പിക്കുകയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ജമൈക്കക്കാരന്‍. റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സോടെ വിരമിക്കുമെന്ന് നേരത്തെ അറിയിച്ചെങ്കിലും പിന്നീട് 2017 ലെ ലോക ചാമ്പ്യന്‍ഷിപ്പോടെ മാത്രമേ വിരമിക്കുകയുള്ളൂവെന്ന് തീരുമാനം മാറ്റി.

ഇപ്പോള്‍ വീണ്ടും റിയോയായിരിക്കും തന്റെ അവസാന ടൂര്‍ണമെന്റ് എന്ന് അറിയിച്ചിരിക്കുകയാണ് ബോള്‍ട്ട്. ഇനിയും കരിയറില്‍ തുടരുകയെന്നത് കഠിനമായിരിക്കുമെന്ന് ബോള്‍ട്ട് പറഞ്ഞു. ബീയ്ജിംഗ് ഒളിമ്പിക്‌സില്‍ 100, 200, റിലേയിലും ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. റിയോയിലും മൂന്ന് സ്വര്‍ണം കരസ്ഥമാക്കുകയെന്നതാണെന്ന് തന്റെ സ്വപ്‌നമെന്ന് ബോള്‍ട്ട് പറയുന്നു. 100 മീറ്ററിലും 200 മീറ്ററിലും ബോള്‍ട്ടിന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. ഈ വര്‍ഷം ഓഗസ്റ്റ് 5 നാണ് റിയോ ഡി ജനീറോയില്‍ ഒളിമ്പിക്‌സ് ആരംഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button