തിരുവനന്തപുരം: പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനത്ത് തുടരും. എം. എല്‍. എ സ്ഥാനം രാജി വച്ച് നേരത്തേ നല്കിയ രാജിക്കത്ത് പിന്‍വലിച്ചുകൊണ്ട് പി. സി ജോര്‍ജ് സ്പീക്കര്‍ക്ക് കത്ത് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ രാജി പിന്‍വലിക്കുന്നതിന് സ്പീക്കര്‍ അനുവദിച്ചു. കൂറുമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് നല്‍കിയിട്ടുള്ള പരാതിയിന്മേലുള്ള തീരുമാനം പിന്നീടുണ്ടാകുമെന്നും സ്പീക്കര്‍ അറിയിച്ചു.
Post Your Comments