നൂറ് കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് 35 കുട്ടികളുടെ പിതാവായ ഡോക്‌ടര്‍. പാകിസ്‌താനിലെ ബലുചിസ്‌താന്‍ പ്രവശ്യയിലാണ് തന്റെ വലിയ കുടുംബവുമായി ജാന്‍ മുഹമ്മദ് എന്ന 43 കാരനായ ഡോക്‌ടര്‍ കഴിയുന്നത്.
ഇപ്പോള്‍ മൂന്ന് ഭാര്യമാരും 21 പെണ്‍മക്കളും 14 ആണ്‍മക്കളും അടങ്ങിയതാണ് മുഹമ്മദിന്റെ കുടുംബം. എന്നാല്‍ തന്റെ ഇത്രയും വലിയ കുടുംബത്തില്‍ നിന്നും തനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് മുഹമ്മദിന്റെ നിലപാട്.
കഴിഞ്ഞയാഴ്‌ച തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാര്‍ രണ്ട് പെണ്‍മക്കള്‍ക്ക് ജന്മം നല്‍കി. ഇപ്പോള്‍ 35 കുട്ടികളുടെ പിതാവ് എന് നിലയില്‍ താന്‍ അഭിമാനിക്കുന്നു എന്നും മുഹമ്മദ് പറഞ്ഞു. മാത്രമല്ല ഇനി ഒരു അവസരം കിട്ടിയാല്‍ നാലാമത് ഒരു വിവാഹം കൂടി കഴിച്ച് 100 കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് ജന്മം നല്‍കുക മാത്രമല്ല അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും മുഹമ്മദ് ശ്രമിക്കുന്നുണ്ട്. തന്റെ കുട്ടികളെ ഉന്നത വിദ്യാഭ്യാസമുള്ളവരാക്കി മാറ്റണമെന്നാണ് തന്റെ ആഗ്രഹമെന്നും മുഹമ്മദ് വ്യക്‌തമാക്കി.
Post Your Comments