Kerala

ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതിമാര്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍കര : വഞ്ചനാക്കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ബിസിനസ് നടത്തുന്നതിന് പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തത്.

മാറനല്ലൂര്‍ കിളിക്കോട്ടുകോണം മേലെ പുതുവല്‍ പ്ലാവിള പുത്തന്‍വീട്ടില്‍ മാത്യു (43) ഭാര്യ നളിനി (38) എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി കോട്ടാര്‍ ബീച്ച് റോഡില്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് പിടികൂടിയത്.

കവടിയാര്‍ കവിതാ ഭവനില്‍ ജോസഫ് ചാക്കോയില്‍ നിന്നും മാര്‍ബിള്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രതികള്‍ പണം തട്ടിയിരിക്കുന്നു. ഈ കേസിലാണ് അറസ്റ്റിലായത്. ലക്ഷക്കണക്കിന് രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. മറ്റുപലരില്‍ നിന്നും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button