തിരുവനന്തപുരം : തിരുവനന്തപുരത്ത് വിദ്യാര്‍ഥിനികള്‍ കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരത്തെ വലിയതുറയിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ മൂന്ന് പേര്‍ കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചത്.
എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ രാവിലെ എത്തിയ വിദ്യാര്‍ഥിനികള്‍ പരീക്ഷ എഴുതാതെ സ്‌കൂളില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ വലിയതുറയിലെ കടല്‍പാലത്തില്‍ എത്തി താഴേക്ക് ചാടി. കടല്‍പാലത്തില്‍ നിന്നും താഴേക്ക് ചാടിയ വിദ്യാര്‍ഥിനികളെ മത്സ്യതൊഴിലാളികളാണ് പിന്നാലെ ചാടി രക്ഷിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനികളുടെ നില ഗുരുതരമല്ല. കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ പരാതിയില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
Post Your Comments