കൊച്ചി : തെളിവുകള്‍ കൈമാറിയിട്ടും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് നടപടിയെടുക്കുന്നില്ലെന്ന് സരിത.എസ്.നായര്‍. കമ്മീഷന് മുന്പില് മൊഴി നല്‍കാനെത്തിയ സരിത മധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. കനാലി, സഫാരി, കുന്തി, വയ്യാവേലി, അഹല്യാപുരി എന്നീ സിനിമകള്‍ക്കുവേണ്ടി താന്‍ കരാറൊപ്പിട്ടിരുന്നതായും സരിത പറഞ്ഞു.
ബെന്നി ബഹന്നാന്റെ അഭിഭാഷകനാണ് സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നത്. തന്റെ അമ്മയുടെ ഫോണിലേക്കാണ് ബെന്നി ബഹന്നാന് വിളിച്ചിരുന്നതെന്നും മുഖ്യമന്ത്രി ഏല്പിച്ചിട്ടാണു വിളിക്കുന്നതെന്നും സരിത പറഞ്ഞിരുന്നു. 2013 മുതല്‍ 2016 വരെയുള്ള അമ്മയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചാല്‍ ബെന്നി ബഹന്നാന് വിളിച്ചതു മനസിലാകും. 2012 മുതല്‍ കാക്കനാട് താന്‍ താമസിച്ചിരുന്ന വീടിനു സമീപമാണ് ബെന്നി ബഹന്നാന് താമസിച്ചിരുന്നത്. അക്കാലത്തു ബെന്നി വീട്ടില്‍ വന്നിട്ടുണ്ട്.
താന്‍ ജയിലില്‍നിന്ന് ഇറങ്ങിയ ശേഷവും പലവട്ടം ബെന്നി ബിളിച്ചു. എല്ലായ്പോഴും മുഖ്യമന്ത്രിയോടു പറഞ്ഞു ശരിയാക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതു സംബന്ധിച്ച ശബ്ദരേഖ കമ്മീഷനില്‍ ഹാജരാക്കിയിട്ടുണ്ട്. അറസ്റ്റിലാകുന്നതിനു മുമ്പു പാര്‍ട്ടി ഫണ്ട് സംബന്ധിച്ചും ഇറങ്ങിയ ശേഷം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ബെന്നി ബഹന്നാനെ നിരവധി തവണ വിളിച്ചിട്ടുണ്ട്. 2012 ഓഗസ്റ്റിനു ശേഷമാണ് ബെന്നിക്കു പാര്‍ട്ടി ഫണ്ട് കൊടുത്തത്. ഇത്രയും വലിയ തുക കൈയില്‍ ഉണ്ടായിരുന്നു എന്നു തെളിയിക്കാനായി കമ്പനിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് കമ്മീഷനില്‍ നല്‍കിയിട്ടുണ്ട്. ചെമ്പുമുക്കില്‍ ട്രാന്‍സ്ഫോമര്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണു തുക കൈമാറിയത്.
Post Your Comments