India

കൊല്‍ക്കത്തയില്‍ പാക്ക് ദേശീയഗാനം ആലപിച്ചതിലും വിവാദം

   ഈഡന്‍ ഗാര്‍ഡന്‍സിലെ ചരിത്രപോരാട്ടത്തിന് മുന്‍പുള്ള ദേശീയഗാനാലാപാനവുമായി ബന്ധപ്പെട്ട് അടുത്ത വിവാദം.
     അമിതാബ് ബച്ചന്‍ ഇന്ത്യന്‍ ദേശീയ ഗാനം പാടാനായി പണം വാങ്ങിയെന്ന വിവാദം കെട്ടടങ്ങിയ ഉടനേയാണ് അടുത്തത്.പാക്കിസ്ഥാന്റെ ദേശീയഗാനം ശരിയായ രീതിയിലല്ല ആരോപിച്ചത് എന്ന ആരോപണവുമായി പാക്ക് ആരാധകര്‍ അന്ന് തന്നെ രംഗത്തെത്തിയിരുന്നു.പാക്കിസ്ഥാനില്‍ എത്തുമ്പോള്‍ രാജ്യദ്രോഹിയെ നാടുകടത്തണമെന്നും പലരും ആവശ്യപ്പെട്ടിരുന്നു. വിഖ്യാത പാക്ക് ഗായകന്‍ ഷഫ്ഖത്ത് അമനത് അലിയാണ് പാക്ക് ദേശീയഗാനം ആലപിച്ചത്. ഇൗ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നവമാധ്യമങ്ങളില്‍ മാപ്പ് ചോദിക്കാനും ഗായകന്‍ തയ്യാറായി. ഈദന്‍ ഗാര്‍ഡന്‍സിലെ ശബ്ദ-സാങ്കേതിക പ്രശ്‌നങ്ങളാണ് ആലാപനം മോശമാകാന്‍ കാരണമെന്നും ഗായകന്‍ ആരോപിക്കുന്നുണ്ട്.
     പ്രതിഷേധം ശക്തമായതോടെ, മാപ്പ് പറഞ്ഞുള്ള കുറിപ്പും അദ്ദേഹം ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തിലെ ശബ്ദസംവിധാനവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ആലാപനം മോശമാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ദേശീയ ഗാനത്തിലെ പല വരികളും തെറ്റായി പാടിയെന്ന ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
   67000 ഓളം കാണികള്‍ക്ക് മുന്‍പില്‍ കളി തോറ്റതിനൊപ്പം ദേശീയഗാനവും തെറ്റായി പാടിയത്, വലിയ അപമാനമായാണ് പാക്കിസ്ഥാനി ആരാധകര്‍ കണക്കാക്കുന്നത്. സ്റ്റുഡിയോയില്‍ പാടി ചുണ്ടനക്കാന്‍ കഴിയുമായിരുന്നെങ്കിലും, ലൈവായി പാടണമെന്നതിനാലാണ് താനതിന് ശ്രമിച്ചതെന്ന് ഗായകന്‍ പറയുന്നു. അമിതാബിന്റെ ഗാനാലാപനം അതീവ സുന്ദരമാണെന്ന് പറയാനും, തന്നെ ക്ഷണിച്ച ഗാംഗുലിയെ നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല. കളിയില്‍ പാക്കിസ്ഥാന്‍ തോറ്റതും തനിക്കെതിരെയുള്ള അക്രമണത്തിന് കൂടുതല്‍ കാരണമായെന്നും അദ്ദേഹം വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button