ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കത്തിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കുതിരക്കച്ചവടവും പണവും കരുത്തും തെറ്റായ രീതിയില്‍ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചിടുന്ന പുതിയ രീതിയാണ് ബീഹാറിലെ പരാജയത്തിന് ശേഷം ബി.ജെ.പി പിന്തുടരുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ആദ്യം അരുണാചല്‍പ്രദേശിലും ഇപ്പോള്‍ ഉത്തരാഖണ്ഡിലും ജനാധിപത്യത്തിനും ഭരണഘടനക്കും നേരെ ബി.ജെ.പി നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ യഥാര്‍ത്ഥമുഖമാണ് വെളിവാക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി പടപൊരുതുക തന്നെ ചെയ്യും. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം 9 കോണ്‍ഗസ് വിമതര്‍ കൂറുമാറി പ്രതിപക്ഷമായ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബി.ജെ.പി സര്ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരുന്നു.
Post Your Comments