ഐവിഎഫ്(ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) പോലുള്ള നടപടികള്‍ ഇരട്ടകളുടെ ജനനത്തിന് കാരണമാകുമെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. അതിനൊപ്പം തന്നെ ഉദ്ദേശിക്കാത്ത തരത്തിലുള്ള ഇരട്ടകളുടെ ജനനം തടയാനും സാധിക്കും. ഐവിഎഫ് പോലുള്ള ചികിത്സകള്‍ മൂലം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇരട്ടകുട്ടികളുടെ ജനനത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് അടുത്ത കാലത്ത് നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. കുഞ്ഞുങ്ങള്‍ക്ക് കുഴപ്പങ്ങളുണ്ടാകില്ലെങ്കിലും ഭാരക്കുറവ്, നേരത്തെയുള്ള പ്രസവം തുടങ്ങിയവയ്ക്ക് ഇത് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദമ്പതികളില്‍ ഏറിയ പങ്കും ഇരട്ടകളെ ആഗ്രഹിക്കുന്നില്ലെങ്കിലും സാങ്കേതിക വിദ്യകളുടെ ഉപയോഗം അതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇരട്ടകളുടെ ഗര്‍ഭധാരണം സ്വഭാവികമായി നടക്കുമ്പോള്‍ അത് ഒഴിവാക്കാനാവില്ലെങ്കിലും ഐവിഎഫ് പോലുള്ളവയില്‍ അത് സാധ്യമാണ്. പൊതുവെ, സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ രണ്ട് അണ്ഡങ്ങള്‍ ഉപയോഗിക്കുന്നത് അവയിലൊന്ന് പുറന്തള്ളപ്പെട്ടാലും ഒരെണ്ണം വിജയകരമായി വളരാനായാണ്. വിജയ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ രണ്ട് അണ്ഡങ്ങള്‍ ഉപയോഗിക്കുന്നത്.
Post Your Comments