ദുബായ്: മുഹമ്മദ് ബിന്‍ സയെദ് റോഡില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു പതിമൂന്നു പേര്‍ക്ക് പരിക്കേറ്റു. ദുബായ് പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ശനിയാഴ്ച രാവിലെ 6:20നാണ് ഈ അപകടം നടന്നിരിക്കുന്നത്. അപ്പോള്‍ തന്നെ ദുബായ് പൊലീസും ആംബുലന്‍സും സംഭവസ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും അപകടത്തില്‍ പെട്ടവരില്‍ ഒരാള്‍ തല്‍ക്ഷണവും മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരണമടഞ്ഞു.
അപകടം സംഭവിച്ചവരില്‍ എട്ട് പേര്‍ക്ക് നിസാര പരിക്കും അഞ്ച് പേര്‍ക്ക് ഗുരുതരമായ പരിക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടു ട്രക്കുകളും ഒരു ബസും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്. അപകടത്തിനിടയില്‍ കുടുങ്ങിയ നാല് പേരെ ദുബായ് പോലീസ് രക്ഷിച്ച ശേഷം ആശുപത്രിയില്‍ എത്തിച്ചു.
Post Your Comments