International

കറുത്തവരോട് ഐക്യദാര്‍ഢ്യം ‘അണ്‍ഫെയര്‍ ആന്‍ഡ് ലവ്ലി’ ഹാഷ് ടാഗിന് വന്‍ പ്രചാരണം

ന്യൂയോര്‍ക്ക്: കറുത്തനിറമായതില്‍ എന്താണ് പ്രശ്നം. ലോകമാകെയുള്ളവര്‍ സോഷ്യല്‍മീഡിയകളില്‍ ഇപ്പോള്‍ ചോദിക്കുകയാണ്. വംശീയ വിദ്വേഷത്തിന്റെ മറ്റൊരു പതിപ്പായ വര്‍ണവിവേചനത്തിനെതിരേ ടെക്സസ് സര്‍വകലാശാലയിലെ മൂന്നു വിദ്യാര്‍ഥിനികള്‍ ആരംഭിച്ച കാമ്പയിനാണ് അണ്‍ഫെയര്‍ ആന്‍ഡ് ലവ്ലി എന്ന ഹാഷ് ടാഗില്‍ പ്രചരിക്കുന്നത്. ലോകമാകെ ഈ പ്രചാരണത്തിന് വമ്പന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം ഈ ഹാഷ് ടാഗിനു കീഴില്‍ നിരവധി ചിത്രങ്ങളും സന്ദേശങ്ങളുമാണ് പ്രത്യക്ഷപ്പെടുന്നത്. വെളുത്ത തൊലിയുള്ളവര്‍ക്ക് കറുത്ത തൊലിയുള്ള ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരോടുള്ള മനോഭാവത്തിന് മാറ്റം വരുത്തുക ലക്ഷ്യമിട്ടാണ് കാമ്പയിന്‍ നടത്തുന്നത്. ഡെയര്‍ ടു ബി ബ്ലാക് എന്ന തലക്കെട്ടിലാണ് സ്ത്രീകള്‍ വര്‍ണവിവേചനവുമായി അനുബന്ധമായുള്ള ചിത്രങ്ങളും അനുഭവക്കുറിപ്പുകളും പോസ്റ്റ് ചെയ്യുന്നത്. വര്‍ണവിവേചനത്തോടുള്ള പുച്ഛം കലര്‍ന്ന പ്രതികരണങ്ങളാണു വരുന്നവയില്‍ ഏറെയും.

ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായ പാക്സ് ജോനൈസ് ശ്രീലങ്കക്കാരും സഹോദരിമാരുമായ മിരുഷ യോഗരാജ്, യനുഷ യോഗരാജ് എന്നിവരുമായി ചേര്‍ന്നാണ് കാമ്പയിന്‍ ആരംഭിച്ചത്. സര്‍വകലാശാലയിലെ വിദേശ വിദ്യാര്‍ഥിനികള്‍ പ്രചാരണം ഏറ്റെടുത്തു. തുടര്‍ന്ന് ലോകത്താകമാനം നിരവധി പേര്‍ പങ്കാളികളാവുകയായിരുന്നു. പലരും വെളുക്കാനുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിലെ അമര്‍ഷവും കാമ്പയിന്റെ ഭാഗമായി പ്രകടിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button