ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച ഐ ഫോണ്‍ പുകഞ്ഞ് പൊട്ടിത്തെറിച്ചു. ഉറങ്ങിക്കിടന്ന അമ്മയ്ക്കും കുഞ്ഞിനും സമീപത്ത് ഇരുന്ന സാംസങ്ങിന്റെ ഗാലക്‌സി എസ്6 ഫോണാണ് പൊട്ടിത്തെറിച്ചത്. ലുസി പിന്തര്‍ എന്ന യുവതിയും മകന്‍ മൂന്ന് വയസ്സുകാരനും കിടന്നുറങ്ങിയ കട്ടിലിന് താഴെ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച ഫോണാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ അമ്മയ്ക്കും കുഞ്ഞിനും പരുക്കില്ല.
ഫോണില്‍ നിന്നും പുക ഉയരുകയും ഫോണ്‍ വലിയ ശബ്ദത്തോട് കൂടി പൊട്ടിത്തെറിക്കുകയുമായിരുന്നു. ഫോണ്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ലുസിയും ഭര്‍ത്താവ് മൈക്കിളും ഉണരുന്നത്.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് താന്‍ ഉണരുന്നത്. ഈ സമയം മുറിയില്‍ പുക നിറഞ്ഞു. പൊട്ടിത്തെറി ശബ്ദം കേട്ട് ജോസഫ് കരയാന്‍ തുടങ്ങി. ഇതിനിടെ എന്തോ ഉരുകുന്ന മണം വന്നു. എന്നാല്‍ ഇതെന്താണെന്ന് ആദ്യം മനസിലായില്ലെന്നും ലുസി പറഞ്ഞു.
രണ്ട് മാസം മുമ്പായിരുന്നു താന്‍ ഫോണ്‍ വാങ്ങിയതെന്നും ഫോണിന് കുഴപ്പം ഒന്നും ഇല്ലായിരുന്നെന്നും ലുസി പറഞ്ഞു. സാധാരണ താന്‍ തലയിണയുടെ കീഴിലാണ് ഫോണ്‍ വയ്ക്കാറുള്ളത്. എന്നാല്‍ അന്ന് താന്‍ ഫോണ്‍ തറയില്‍ വച്ചു. തലയിണയ്ക്ക് കീഴെ ആയിരുന്നെങ്കില്‍ തനിക്കും മകനും പൊള്ളലേക്കുമായിരുന്നു എന്നും ലുസി പറഞ്ഞു.
അടുത്ത ദിവസം ഫോണ്‍ വാങ്ങിയ കടയില്‍ ഫോണ്‍ എത്തിച്ചു. തുടര്‍ന്ന് കടയില്‍ നിന്നും ഫോണ്‍ കൊറിയയിലെ സാംസങ്ങിന്റെ ഫാക്ടറിയിലേക്ക് അയച്ചു. എന്നാല്‍ ഫോണ്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്തെന്ന് കണ്ടെത്താന്‍ കമ്പനിക്കായില്ല. തുടര്‍ന്ന് പുതിയ ഫോണും നഷ്ടപരിഹാരമായി 1200 പൗണ്ടും കമ്പനി ലുസിക്ക് നല്‍കി.
Post Your Comments