ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാന യാത്രകളില്‍ ചെക്ക് ഇന്‍ ബാഗുകളില്‍ ലാപ്‌ടോപ്പ് പോലെയുള്ള സ്വകാര്യ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വ്യോമയാന ഏജന്‍സികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു വരികയാണെന്നാണ് സൂചന. കഴിഞ്ഞയാഴ്ച ഡല്‍ഹി ഇന്‍ഡോര്‍ വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.
ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അന്ധിശമനവുമായി ബന്ധപ്പെട്ടു ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക്പരിശീലനം നൽകി വരികയാണ്. നിലവില്‍ പോര്‍ട്ടബിള്‍ മൊബൈല്‍ ചാര്‍ജര്‍, ഇ-സിഗരറ്റ് എന്നിവയ്ക്കു ചെക്ക് ഇന്‍ ബാഗുകളില്‍ വിലക്കുണ്ട്.
Post Your Comments