CricketIndiaNews

ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തില്‍ വിജയം പാകിസ്ഥാന്; സുനില്‍ ഗവാസ്കര്‍

ന്യൂഡല്‍ഹി : ഇന്ന് നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ വിജയസാധ്യത പാകിസ്താനാണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍. പതിവുപോലെ തന്നെ ഇന്ത്യന്‍ ബാറ്റിങ്ങും പാക്കിസ്താന്‍ ബോളിങ്ങും തമ്മിലാവും പോരാട്ടമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

‘ആദ്യ മല്‍സരത്തില്‍ ന്യൂസീലന്‍ഡ് ഇന്ത്യയെയും പാക്കിസ്ഥാന്‍ ബംഗ്ലദേശിനെയും തോല്‍പിച്ചിരുന്നു. ന്യൂസീലന്‍ഡിനെതിരായ തോല്‍വിയോടെ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലാവും. അതുകൊണ്ടു തന്നെ പാക്കിസ്ഥാനാണു സാധ്യത കൂടുതലെന്നു ഞാന്‍ കരുതുന്നു, എങ്കിലും ഇന്ത്യന്‍ ബോളിങ്ങും ഇപ്പോള്‍ മോശമല്ല’ ഗാവസ്‌കര്‍ പറഞ്ഞു.

‘അശ്വിന്‍ നന്നായി പന്തെറിയുന്നു. തിരിച്ചുവരവിനു ശേഷം നെഹ്‌റയും കൂടുതല്‍ മികവു കാട്ടുന്നുണ്ട്. ഇപ്പോള്‍ ജസ്പ്രിത് ബുംറയുമുണ്ട്. പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ ഇവര്‍ക്കാവും. ഒരു മല്‍സരത്തിന്റെ ഗതി തിരിയാന്‍ ഒന്നോ ഒന്നരയോ ഓവര്‍ മതിയല്ലോ.” ഗാവസ്‌കര്‍ പറഞ്ഞു.

ഇടങ്കയ്യന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു തലവേദന സൃഷ്ടിച്ചിരുന്നുവെന്നും ആമിറിനെ നേരിടാനുള്ള തന്ത്രങ്ങള്‍ ഇപ്പോള്‍ അവര്‍ വശത്താക്കിയിട്ടുണ്ടാവുമെന്നും ഗാവസ്‌കര്‍ പ്രത്യശപ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button