കൊല്‍ക്കത്ത: ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 6 വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്ത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയലക്ഷ്യം മറികടന്നത്. മഴയെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച മത്സരം 18 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി വിരാട് കൊഹ്‌ലി പുറത്താകാതെ 55 റണ്‍സ് നേടി. യുവരാജ് സിംഗ് 24 റണ്‍സെടുത്ത് പുറത്തായി. ബൌളര്‍മാരുടെ പ്രകടനമാണ് പാകിസ്ഥാനെ കുറഞ്ഞ സ്കോറില്‍ തളയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. കോല്‍ക്കത്തയിലെ കുത്തിതിരിയുന്ന പിച്ചില്‍ സ്പിന്നര്‍മാരെ നേരിടാന്‍ പാക് ബാറ്റ്സ്മാന്‍മാര്‍ ബുദ്ധിമുട്ടി. 26 റണ്‍സ് നേടിയ ഷോയബ് മാലിക്കാണ് പാക് നിരയിലെ ടോപ് സ്കോറര്‍. അഹമ്മദ് ഷെഹ്സാദ് (25), ഉമര്‍ അക്മല്‍ (22), ഷര്‍ജീല്‍ ഖാന്‍(17) എന്നിവരും പാക് സ്കോറിലേക്കു തങ്ങളുടേതായ സംഭാവന നല്‍കി. ഇന്ത്യക്കായി ആശിഷ് നെഹ്റ, ബൂംറ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Post Your Comments