പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരെ തീവ്രവാദികളാക്കി വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തുര്‍ക്കിയില്‍ “സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും” യാതൊരു വിലയുമില്ലെന്ന് പ്രസിഡന്‍റ് റെസെപ് തയ്യിപ് എര്‍ദൊഗാന്‍ പറഞ്ഞു.
പോലീസ് റെയ്ഡുകളില്‍ ആക്റ്റിവിസ്റ്റുകള്‍, അക്കാദമീഷ്യന്‍മാര്‍ എന്നിവരടങ്ങുന്ന അമ്പതോളം പേരെ കസ്റ്റഡിയില്‍ എടുത്തതിനു ശേഷമാണ് എര്‍ദൊഗാന്‍ ഇത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനം നടത്തിയത്.
തുര്‍ക്കിയിലെ അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കുന്നതില്‍ നാഴികക്കല്ലായി മാറിയേക്കാവുന്ന ഒരു ഉടമ്പടിയുടെ ചര്‍ച്ചകള്‍ നടക്കവേ, തലസ്ഥാനമായ അങ്കാറയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയനേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയില്‍ രാജ്യത്തിന്‍റെ “ജനാധിപത്യ-സ്വാതന്ത്ര്യ-നിയമവാഴ്ച” സംബന്ധമായ കാര്യങ്ങളെ ചോദ്യം ചെയ്യുന്നവരെ എര്‍ദൊഗാന്‍ നിശിതമായി വിമര്‍ശിച്ചു.
“തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ കൂടെ നില്‍ക്കുന്നവര്‍ ഞങ്ങളുടെ സുഹൃത്തുക്കളും, എതിര്‍ചേരിയിലുള്ളവര്‍ ഞങ്ങളുടെ ശത്രുക്കളുമാണ്,” എര്‍ദൊഗാന്‍ പറഞ്ഞു.
അങ്കാറയില്‍ ഞായറാഴ്ച 37 പേരുടെ മരണത്തിന് കാരണമായ ഒരു ബോംബ് സ്ഫോടനത്തെത്തുടര്‍ന്നാണ് ഇത്ര കടുത്ത ഒരു നിലപാടിലേക്ക് എര്‍ദൊഗാന്‍ ഭരണകൂടം മാറിയത്. നിരോധിക്കപ്പെട്ട സംഘടനയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പികെകെ)-യോട് അനുഭാവമുള്ള ഒരു തീവ്രവാദ സംഘമാണ് സ്ഫോടനത്തിനു പിന്നില്‍ എന്ന വിവരത്തെത്തുടര്‍ന്നാണ് പികെകെ-യോട് അനുഭാവം പുലര്‍ത്തുന്നവരെ കുടുക്കാനായി പോലീസ് റെയ്ഡുകള്‍ ഊര്‍ജ്ജിതമാക്കിയതും, പത്രപ്രവര്‍ത്തകരേയും, രാഷ്ട്രീയനേതാക്കളേയും വരെ ഉള്‍പെടുത്തി “തീവ്രവാദികള്‍”എന്ന പദത്തെ പുനര്‍നിര്‍വചിച്ചതും.
Post Your Comments