തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിച്ച ആയിരക്കണക്കിന് ആളുകളുടെ രോഗത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. തടഞ്ഞുവെച്ച ധനസഹായം നല്‍കണമോയെന്ന് ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷം കമ്മീഷന് തീരുമാനിക്കും.
മാരക രോഗം ബാധിച്ച ആയിരങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്‍പേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പണം അനുവദിച്ചത്. സെക്രട്ടറിയേറ്റിലെ റവന്യൂവകുപ്പിന്റെ കണക്കനുസരിച്ച് ഉദ്ദേശം 2500 പേര്‍ക്ക് പണം അനുവദിച്ചിട്ടുണ്ട്.
മാരക രോഗബാധിതരായവര്‍ക്ക് ധനസഹായം ഉടന്‍ ലഭിച്ചില്ലെങ്കില്‍ ചികിത്സ തുടരാനാകാതെ വിധിക്ക് കീഴടങ്ങേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ധനസഹായ വിതരണത്തിന് അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ.മാജിക്ക് കത്ത് അയച്ചിരുന്നു. അദ്ദേഹം അത് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് പണം അനുവദിച്ചവരുടെ രോഗം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ആരാഞ്ഞത്.
റവന്യൂവകുപ്പാണ് ഇതിന് മറുപടി നല്‍കേണ്ടത്. പെരുമാറ്റച്ചട്ടം വരും മുന്‍പേ രോഗികള്‍ക്ക് പണം അനുവദിച്ച് ഉത്തരവിറക്കുകയും ആവശ്യമായ തുക കളക്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്തതാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു
Post Your Comments