![Money](/wp-content/uploads/2018/07/pipe.png)
ആലപ്പുഴ: മുന്‍ എംഎല്‍എയുടെ വായ്പാ കുടിശിക തീര്‍ക്കാന്‍ ദുരിതാശ്വാസ നിധിയില്‍നിന്നു പണം അനുവദിച്ചത് വിവാദമാകുന്നു. അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് പണം അനുവദിച്ചത്. 8,66,697 രൂപയാണ് അദ്ദേഹത്തിന് വായ്പാ കുടിശികയായി ഉള്ളത്. നിയമസഭ, വിവിധ ബാങ്കുകള്‍ തുടങ്ങിയവില്‍ നിന്നായിരുന്ന്ു കെ.കെ.രാമചന്ദ്രന്‍ നായര്‍ വായപ എടുത്തിരുന്നത്. ഈ തുക അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ ഡപ്യൂട്ടി കലക്ടര്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പണം അനുവദിച്ചത്.
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വീട് നിര്‍മാണ സാമഗ്രികള്‍ വാങ്ങിയ കണക്കില്‍ രണ്ട് ലക്ഷത്തിുലേറെ ബാധ്യതയും അദ്ദേബത്തിനുണ്ടെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രളയ ദുരിതാശ്വാസ നിധി രൂപവല്‍ക്കരിക്കും മുമ്പാണ് ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൈമാറിയത്.
Post Your Comments