ന്യൂയോര്‍ക്ക്: ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് സ്വദേശിക്ക് യു.എസ് കോടതി 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഈ കുറ്റത്തിന് ലഭിക്കുന്ന ഏറ്റവും ദീര്‍ഘിച്ച തടവ് ശിക്ഷ ആണ് ഈ കേസിലേത്. റോഷര്‍ എന്ന പിസ്സ ഷോപ്പിന്റെ ഉടമയായ മുഫിദ് എല്‍ഫീഗ് എന്ന 32 കാരനെയാണ് ശിക്ഷിച്ചത്. യു.എസ് ആദ്യകാലങ്ങളില്‍ പടികൂടിയ ഐ.എസ് റിക്രൂട്ടര്‍മാരില്‍ ഒരാള്‍ ആണ് ഇയാള്‍ എന്ന് ജില്ലാ അറ്റോര്‍ണി വില്യം ഹോസൂള്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ഐ.എസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവരെ ശിക്ഷിക്കുന്നത് യുഎസില്‍ വര്‍ധിച്ചിട്ടുണ്ട്. 2013 മുതല്‍ 80 കേസുകള്‍ ആണ് യു.എസ് പ്രോസിക്യൂട്ടര്‍മാരുടെ മുന്നിലെത്തിയത്. കഴിഞ്ഞ ഡിംബറില്‍ എല്‍ഫീഗിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. യു.എസിലെ ഒരു ഔദ്യോഗിക അംഗത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ഇയാള്‍ക്കെതിരില്‍ ഉള്ള യഥാര്‍ത്ഥ കേസ്. ഐ.എസില്‍ ചേര്‍ക്കാനായി രണ്ട് പേരെ സിറിയയിലേക്ക് അയക്കാന്‍ എല്‍ഫീഗ് ശ്രമിച്ചിരുന്നതായും പറയുന്നു.
Post Your Comments