തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് വേണ്ടി സജീവമായി പ്രചാരണത്തിറങ്ങിയിരിക്കുകയാണ് നടന് ഭീമന് രഘു. ഇത്തവണ വിജയത്തില്‍ കുറഞ്ഞൊന്നും രഘു പ്രതീക്ഷിക്കുന്നില്ല. നേമത്ത്ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് രഘു തന്റെ മനസുതുറന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജഗോപാലിന്റെ വിജയം രഘു പ്രതീക്ഷിച്ചിരുന്നു. വിജയം ആഘോഷിക്കാന്‍ പടക്കവും വാങ്ങിവച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ നിരാശനാകേണ്ടി വന്നു. അന്ന് നിസാരമായ വോട്ടിനാണ് രാജേട്ടന് തോറ്റുപോയതെന്ന് രഘു പറഞ്ഞു. ഇത്തവണ ജയിച്ചാല്‍ അന്ന് രാജേട്ടന് ജയിച്ചാല്‍ പൊട്ടിക്കാന്‍ വേണ്ടി വാങ്ങിവച്ച പടക്കങ്ങളുമായി താന്‍ രാജേട്ടന്റെ വീടിന്റെ മുന്നില്‍ വരുമെന്നും ഭീമന് രഘു പറയുന്നു.
ജനങ്ങള്‍ രാജേട്ടനെ പലതവണ സ്വീകരിച്ചതാണ്. എന്നാല്‍ അവസാന നിമിഷത്തെ രാഷ്ട്രീയ അടിയൊഴുക്കുകളാണ് രാജഗോപാലിന് വിജയം നഷ്ടമാക്കിയതെന്ന് ഭീമന് രഘു ചൂണ്ടിക്കാട്ടി. ബി.ജെ.പി പരിപാടിയില്‍ രഘു എത്തിയതോടെ താരവും മത്സരിക്കുന്നുവെന്ന് അഭ്യൂഹം പരന്നിരുന്നു. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഭീമന് രഘു ഉണ്ടാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറയുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ രഘു തയ്യാറായില്ലെങ്കിലും നേമത്ത് രാജേട്ടനായി താന്‍ സജീവമായി ഉണ്ടാകുമെന്ന് രഘു വ്യക്തമാക്കി.
ഇനിയൊരു രാഷ്ട്രീയ പോരാട്ടത്തിനില്ലെന്ന് വ്യക്തമാക്കി ജനവിധി തേടുന്ന രാജേട്ടനായി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഈശ്വരന് ഫലം നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് നടന് സുരേഷ് ഗോപി പറഞ്ഞു.
Post Your Comments