ഹൈദരാബാദ് : പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെ തട്ടിപ്പ് നടത്തിയ സഹോദരങ്ങള്‍ പിടിയില്‍. ഹൈദരാബാദ് സ്വദേശികളും സഹോദരന്മാരുമായ യാഹിയ മൊഹദ് ഇഷാഖും മൊഹദ് ഷഹ്‌റോസ് അന്‍സാരിയുമാണ് പിടിയിലായത്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികളായ ആമസോണിലൂടെയും ഫ്‌ലിപ്കാര്‍ട്ടിലൂടെയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. ഫ്‌ലിപ്കാര്‍ട്ടിലൂടെയും ആമസോണിലൂടെയും ഇവര്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. സാധനവുമായി ജീവനക്കാരന്‍ എത്തുമ്പോള്‍ അയാളുമായി സഹോദരന്മാരില്‍ ഒരാള്‍ സംസാരിക്കും. ഈ സമയത്ത് മറ്റേയാള്‍ സാധനമടങ്ങിയ കവര്‍ വീട്ടിനുള്ളിലേക്ക് കൊണ്ടുപോകും. അതിനു ശേഷം അകത്തെ സാധനം മാറ്റി പകരം മണല്‍ നിറച്ച് തിരികെ കൊണ്ടുവയ്ക്കും. പിന്നീട് ജീവനക്കാരനോട് ഡെബിറ്റ് കാര്‍ഡില്‍ കാശില്ല എന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ് പതിവ്.
ഇത്തരത്തില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ക്യാമറ, ഡിവിഡി പ്ലെയര്‍ എന്നിവയും ഇവര്‍ തട്ടിപ്പിലൂടെ സ്വന്തമാക്കി. നാലു മാസത്തോളം ഇവര്‍ ഈ തട്ടിപ്പ് തുടര്‍ന്നിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
Post Your Comments