ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സന്ദര്‍ശകര്‍ക്കായി മറ്റൊരു വിസ്മയം തീര്‍ക്കുന്നു. ബുര്‍ജ് ഖലീഫയുടെ 124മത്തെ നിലയിലെ നിരീക്ഷണ തട്ടില്‍ നിന്ന് 125മത്തെ നിലയിലേക്ക് ഇനി കാഴ്ചകള്‍ കണ്ട് പടി കയറാം.
ബുര്‍ജ് ഖലീഫയുടെ 124, 125, 148 നിലകളിലാണ് നിരീക്ഷണ തട്ടുകളുള്ളത്. വെള്ള ഓക്ക് മരം കൊണ്ടുണ്ടാക്കിയ പടികള്‍ കമനീയമായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 100 മീറ്റര്‍ നീളത്തില്‍ 36 പടികളാണുള്ളത്. ഒരു സമയത്ത് 150 പേര്‍ക്ക് ഇതിലൂടെ സഞ്ചരിക്കാം.
അറ്റ് ദി ടോപ്പ് എന്നറിയപ്പെടുന്ന 124മത്തെ നിലയിലേക്ക് തിരക്കേറിയ സമയത്ത് 300 ദിര്‍ഹവും അല്ലാത്തപ്പോള്‍ 125 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. അറ്റ് ദി ടോപ്പ് സ്കൈ എന്ന പേരിലുള്ള 125, 148മത്തെ നിലകളിലേക്ക് യഥാക്രമം 500, 350 ദിര്‍ഹവുമാണ്. ഇപ്പോള്‍ 124മത്തെ നിലയിലേക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് പടികള്‍ കയറി സൗജന്യമായി 125മത്തെ നില കൂടി സന്ദര്‍ശിക്കാം. അറ്റ് ദി ടോപ്പ് സ്കൈ ടിക്കറ്റെടുക്കുന്നവര്‍ക്ക് മൂന്നു നിലകളും സന്ദര്‍ശിക്കാം.
Post Your Comments