ന്യൂഡല്‍ഹി: പോലീസ് കുതിര ശക്തിമാനെ ആക്രമിച്ച് കാല് തല്ലിയൊടിച്ച ബിജെപിയുടെ മുസൂറി എംഎല്‍എ ഗണേഷ് ജോഷിയെ പുറത്താക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി രംഗതെത്തി.
തിങ്കളാഴ്ച ബിജെപി ഡെറാഡൂണില്‍ നിയമസഭാ മന്ദിരത്തിനടുത്ത് നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് ജോഷി ശക്തിമാന് എന്ന കുതിരയെ ആക്രമിച്ചത്. അക്രമത്തെത്തുടര്‍ന്ന് ശക്തിമാന്റെ കാല് ഒന്നില്‍കൂടുതല്‍ സ്ഥലത്ത് ഒടിഞ്ഞു.
“ഈ ഒരാളുടെ ദുഷ്പ്രവര്‍ത്തി ബിജെപിക്ക് മൊത്തത്തില്‍ കളങ്കമായിരിക്കുകയാണ്. ഉടന്‍ തന്നെ അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടതാണ്, ” പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ ചെയര്‍പേഴ്സണ്‍ കൂടിയായ മനേക പറഞ്ഞു.
ബിജെപിയുടെ കീഴിലുള്ള സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് പോലീസ് സേനയ്ക്ക് ഇനി ഒരു ഉപകാരവുമില്ലാതെയായ ശക്തിമാനെ ഉത്തരാഖണ്ഡില്‍ തന്നെയുള്ള തങ്ങളുടെ കുതിരലായത്തില്‍ അവന്റെ ശിഷ്ടകാലം പരിപാലിച്ചു കൊള്ളാമെന്നും അറിയിച്ചു.
Post Your Comments